ഇന്ത്യയിൽ കോവിഡ് ബാധിതർ 91 ലക്ഷത്തിലേക്ക്. 24 മണിക്കൂറില്‍ 45209 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗബാധ രൂക്ഷമായി തുടരുന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 501 മരണം സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 90,95,807ഉം മരണം 1,33,227ഉം ആയി. 24 മണിക്കൂറിനിടെ 43,493 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 85,21,617ല്‍ എത്തി. 93.69% ആണ് രോഗമുക്തി നിരക്ക്. അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് ഡല്‍ഹി നീങ്ങുന്നത്. 111 മരണവും 5879 കേസുകളുമാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമായി തുടരുന്നുണ്ട്. കൂടുതല്‍ ഐസിയു ബെഡുകള്‍ സജ്ജമാക്കുകയും സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങളും കർശനമാക്കി. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലും രോഗബാധ രൂക്ഷമാണ്. രാജസ്ഥാനില്‍ നഗര മേഖലകളില്‍ രാത്രി കർഫ്യു ഏർപ്പെടുത്തി. പഞ്ചാബ്, യു.പി, ഹിമാചൽ എന്നിവിടങ്ങളിലെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here