ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് പൂനെയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതലാണ് സര്‍വീസ് തുടങ്ങിക. 6ഇ 1782 വിമാനം പുലര്‍ച്ചെ 1.55നാണ് ദോഹയില്‍ നിന്ന് പുറപ്പെടുക. രാവിലെ 7.45ന് പൂനെയിലെത്തും. 6ഇ 1783 നമ്പര്‍ വിമാനം രാത്രി 9.45ന് പൂനെയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.20ന് ഖത്തറില്‍ എത്തും.

എ320 വിമാനമാണ് സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ദോഹയില്‍ നിന്ന് പൂനെയിലേക്ക് ഒക്ടോബര്‍ 31ന് 1066 റിയാലാണ് നിരക്ക്. ദോഹയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കും ഇന്‍ഡിഗോ ഈയിടെ സര്‍വീസ് ആരംഭിച്ചിരുന്നു.

ഖത്തറില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ലഖ്‌നോ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here