സ്വീഡിഷ് താരം ഇബ്രഹിമോവിചിന് വീണ്ടും പരിക്ക്. ഇന്നലെ റോമയ്ക്ക് എതിരായ മത്സരത്തിനിടയില്‍ ആണ് ഇബ്രഹിമോവിചിന് പരിക്കേറ്റത്. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് വിവരങ്ങള്‍. മിലാന്റെ നിര്‍ണായക മത്സരങ്ങള്‍ ഒക്കെ ഇബ്രയ്ക്ക് ഈ പരിക്ക് കാരണം നഷ്ടമായേക്കും.

ഇബ്രഹിമോവിചിന്റെ ഓള്‍ഡ്ട്രാഫോര്‍ഡിലേക്കുള്ള തിരിച്ചുവരവിനു ഇത് തടസ്സമാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യൂറോപ്പ പ്രീക്വാര്‍ട്ടറില്‍ രണ്ട് പാദങ്ങളിലായി മിലാന്‍ ഇറങ്ങേണ്ടതുണ്ട്. മാര്‍ച്ച്‌ 7നും മാര്‍ച്ച്‌ 14നും ആണ് യൂറോപ്പ മത്സരങ്ങള്‍.

ഈ രണ്ട് മത്സരങ്ങളും ഇബ്രാഹിമോവിചിന് മനസ്സിലാകും. ഇതിനൊപ്പം നാപോളിക്ക് എതിരായ മത്സരവും ഇബ്രയ്ക്ക് നഷ്ടമാകും. മിലാന്റെ സീരി എ കിരീട പോരാട്ടത്തിലും ഇത് വലിയ തിരിച്ചടി ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here