ജൂണ്‍ 7 മുതല്‍ 11 വരെ നടക്കുന്ന ആപ്പിളിന്റെ ഡവലപ്പര്‍ കോണ്‍ഫന്‍സിലെ ആദ്യ ദിവസമാണ് ​iOS 15 പ്രഖ്യാപിച്ചത്. ഇത്രേയും പണം ചിലവഴിച്ച്‌ നിങ്ങള്‍ വാങ്ങിയ ഐ ഫോണില്‍ ​iOS 15 പ്രവര്‍ത്തിക്കുമോ എന്ന ആശങ്കിയിലാണോ? എന്നാല്‍ അതിന് ഫൂള്‍ സ്റ്റോപ്പിടാം. ഐ പോഡ് ടച്ച്‌ ഉള്‍പ്പെടെ എല്ലാ ഐ ഫോണിലും ഇത് പ്രവര്‍ത്തുക്കുന്നതാണ്. ഏതൊക്കെ മൊഡലുകളില്‍ എന്ന് പരിശോധിക്കാം:

• ഐ ഫോണ്‍ 12
• ഐ ഫോണ്‍ 12 മിനി
• ഐ ഫോണ്‍ 12 പ്രോ
• ഐ ഫോണ്‍ 12 പ്രോ മാക്സ്
• ഐ ഫോണ്‍ 11
• ഐ ഫോണ്‍ 11 പ്രോ
• ഐ ഫോണ്‍ 11 പ്രോ മാക്സ്
• ഐ ഫോണ്‍ XS
• ഐ ഫോണ്‍ XS മാക്സ്
• ഐ ഫോണ്‍ XR
• ഐ ഫോണ്‍ X
• ഐ ഫോണ്‍ 8
• ഐ ഫോണ്‍ 8 പ്ലസ്
• ഐ ഫോണ്‍ 7
• ഐ ഫോണ്‍ 7 പ്ലസ്
• ഐ ഫോണ്‍ 6S
• ഐ ഫോണ്‍ 6S പ്ലസ്
• ഐ ഫോണ്‍ SE (ഫസ്റ്റ്, സെക്കന്റ് ജനറേഷന്‍)
• ഐ പോ‍ഡ് ടച്ച്‌ (സെവന്‍ത്ത് ജനറേഷന്‍)

ഐ ഫോണ്‍ 6s, ഐ ഫോണ്‍ SE (ഫസ്റ്റ് ജനറേഷന്‍) ഈ വര്‍ഷം അവസാനാമായിരിക്കും iOS 15 ലഭ്യമാവുക.
എന്തൊക്കെയാണ് iOS 15 പ്രത്യേകതകള്‍?:

  1. ഫേസ് ടൈമില്‍ പുതിയ മാറ്റങ്ങള്‍ – സ്പേഷ്യല്‍ ഓഡിയോ (spatial audio) ആണ് വരിക – കൂടുതല്‍ സ്വാഭാവിക തരുന്ന ഓഡിയോ ആയിരിക്കും.
  2. ക്യമാറയിലെ പോ‍ര്‍ട്രെയ്റ്റ് മോഡ് ഫേസ് ടൈമിലും ഉപയോ​ഗിക്കാം. ഒപ്പം മ്യൂസിക്കും വീഡിയോയും ഷെയര്‍ ചെയ്യാം.
  3. സൂ കോള്‍ പോലെ ഫെസ്ടൈം മറ്റു ബ്രൗസറില്‍ ഉപയോ​ഗിക്കാം. ലിങ്ക് അയച്ചാല്‍ മതി (Invitation Link).
  4. ഐ മെസേജില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
  5. ഫോക്കസ് എന്ന പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നു. നിങ്ങളുടെ ഒരോ സാഹചര്യങ്ങള്‍ അനുസരിച്ച്‌ നോട്ടിഫിക്കേഷന്‍ വരുന്നതില്‍ മാറ്റം വരുത്താം.
  6. സഫാരി ബ്രൗസറിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരും. കൂടുതല്‍ എളുപ്പത്തില്‍ ഉപയോ​ഗിക്കാന്‍ വേണ്ടിയാണ് ഈ മാറ്റം.
  7. മാപ്പ്, ഹെല്‍ത്ത്, ഫോട്ടോസ്, വാലറ്റ് തുടങ്ങിയ ആപ്പുകളിലും മാറ്റങ്ങള്‍ വരുന്നു.
  8. സേര്‍ച്ചില്‍ ഫോട്ടോസും സര്‍ച്ച്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്.

ഈ വര്‍ഷം അവസാനം ഫോണുകളില്‍ അപ്ഡേഷന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here