ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ കളിയില്‍ പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്. സീസണില്‍ ആദ്യ ജയമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദിന്‍റെ ലക്ഷ്യം. നാലാം മത്സരത്തിനിറങ്ങുന്ന കെ എല്‍ രാഹുലിന്‍റെ പഞ്ചാബ് രണ്ടാം ജയം ഉന്നമിടുന്നു.

ഇന്നത്തെ രണ്ടാമത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് കളിയില്‍ രണ്ട് ജയങ്ങളുമായി എം എസ് ധോണിയുടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ മൂന്നാമതുണ്ട്. അതേസമയം മൂന്നില്‍ ഒരു ജയവുമായി അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കേ ഡൽഹി മറികടന്നു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ സ്‌പിന്നര്‍ അമിത് മിശ്രയും ശിഖര്‍ ധവാന്‍റെ ബാറ്റിംഗുമാണ്(42 പന്തില്‍ 45 റണ്‍സ്) ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here