ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഈ വര്‍ഷത്തെ താരലേലം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു 3ന് ചെന്നൈയിലാണ് ലേലം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തല്‍സമയം കാണാം. 164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളില്‍നിന്ന് 22 പേരുമുണ്ട്.

ലേലത്തില്‍ ഏറ്റവുമധികം തുകയുമായെത്തുന്ന ടീം പഞ്ചാബ് കിങ്‌സാണ്. 5 വിദേശതാരങ്ങളുള്‍പ്പെടെ 9 കളിക്കാരെ തേടുന്ന കിങ്‌സിന് 53.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാം. മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സാണു ലേലത്തുകയില്‍ രണ്ടാമത്.

LEAVE A REPLY

Please enter your comment!
Please enter your name here