കൊറോണ വ്യാപിക്കുന്ന അവസരത്തില്‍ ഈ സീസണിലെ ഐ പി എല്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കും. നാളെ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കാന്‍ നിര്‍ണായ യോഗം ചേരുന്നുണ്ട്. കൊറൊണ നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ബി സി സി ഐയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച്‌ 29മായിരുന്നു ഐ പി എല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ നിലവിലുള്ള തീരുമാന പ്രകാരം അത് ഏപ്രില്‍ 15നേക്ക് ആണ് നീട്ടിയത്. പക്ഷെ അപ്പോഴും കൊറൊണ നിയന്ത്രണത്തിലാലും എന്ന് പ്രതീക്ഷ ഇല്ലാത്തതിനാല്‍ ആണ് ഈ പുതിയ നീക്കം. ടൂര്‍ണമെന്റിനെ കുറിച്ച്‌ ചിന്തിക്കാന്‍ വരെ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് ബി സി സി ഐ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here