വിജയിച്ചാല്‍ നോക്കൗട്ടിലേക്ക്​ ഒരു പടികൂടി അടുക്കാമായിരുന്ന കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സിന്‍റെ മോഹങ്ങള്‍ തകര്‍ത്തുകൊണ്ട്​ പഞ്ചാബ്​ കിങ്​സിന്​ ജയം. അഞ്ചുവിക്കറ്റ്​ ജയത്തോടെ പഞ്ചാബ്​ നോക്കൗട്ട്​ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തക്കും പഞ്ചാബിനും പത്ത്​ പോയന്‍റ്​ വീതമാണുള്ളത്​. റണ്‍റേറ്റില്‍ മുന്നിലുള്ള കൊല്‍കത്ത പട്ടികയില്‍ നാലാമതും പഞ്ചാബ്​ അഞ്ചാമതുമാണ്​.

വിജയത്തിലേക്ക്​ 166 റണ്‍സ്​ തേടിയിറങ്ങിയ പഞ്ചാബിനെ നായകന്‍ കെ.എല്‍ രാഹുല്‍ (55പന്തില്‍ 67) മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. വിക്കറ്റ്​ സൂക്ഷിച്ച്‌​ കളിച്ച കെ.എല്‍ രാഹുല്‍ അവസരത്തിനൊത്ത്​ പ്രഹരശേഷി ഉയര്‍ത്തി ടീമിനെ വിജയതീരമടുപ്പിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 40 റണ്‍സെടുത്ത മായങ്ക്​ അഗര്‍വാളിനൊപ്പം ചേര്‍ത്ത 70 റണ്‍സാണ്​ പഞ്ചാബിന്​ അടത്തറയിട്ടത്​. നികൊളാസ്​ പുരാന്‍ 12ഉം എയ്​ഡന്‍ മാര്‍ക്രം 18ഉം ദീപക്​ ഹൂഡ 3ഉം റണ്‍സെടുത്ത്​ പുറത്തായി. 9 പന്തില്‍ നിന്നും 22 റണ്‍സുമായി ഷാരൂഖ്​ ഖാന്‍ പഞ്ചാബിന്‍റെ വിജയം എളുപ്പമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here