കുറഞ്ഞ ലേലത്തുകയുടെ പേരില്‍ ഐപിഎല്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സ്റ്റീവ് സ്മിത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞു. 2.2 കോടി രൂപയാണ് സ്മിത്തിന് ലേലത്തില്‍ കിട്ടിയത്. ഈ തുക കുറഞ്ഞുപോയെന്നും ഐപിഎലില്‍ നിന്ന് സ്മിത്ത് പിന്മാറിയേക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ആണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്മിത്ത് രംഗത്തെത്തിയത്.

“ഈ വര്‍ഷം ടീമിനോടൊപ്പം ചേരുന്നതില്‍ ഞാന്‍ വളരെ ആകാംക്ഷാഭരിതനാണ്. ഈ സ്ക്വാഡില്‍ മികച്ച ചില താരങ്ങളും ഒരു ഗംഭീര പരിശീലകനും ഉണ്ട്. അവിടെയെത്ത് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. ഭാഗ്യവശാല്‍, കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ മികച്ച പ്രകടനം നടത്താനായി ടീമിനെ സഹായിക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നു.”- സ്മിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here