ഐ എസ് എല്ലില്‍ ഇന്ന് ഹൈദരബാദിനെ നേരിടുന്ന എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരം. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ് ചാമ്ബ്യന്മാരാകാം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത മങ്ങിയിരുന്നു. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തും 34 പോയിന്റുമായി മുംബൈ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ ആണ് ആകെ ബാക്കിയുള്ളത്‌. അവസാന മത്സരം മുംബൈ സിറ്റിയും എ ടി കെ മോഹന്‍ ബഗാനും തമ്മിലാണ്. അതുകൊണ്ട് തന്നെ ആ മത്സരത്തിനു മുമ്ബ് ലീഗ് ചാമ്ബ്യന്‍ പട്ടം ഉറപ്പിക്കാന്‍ ആകും മോഹന്‍ ബഗാനും ഹബാസും ഉദ്ദേശിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഉള്ള ടീമിന് ലീഗ് കിരീടത്തോടൊപ്പം എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കും എന്നതിനാല്‍ ലീഗില്‍ ഒന്നാമത് എത്തുക എന്നത് ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

ഇന്ന് പക്ഷെ മോഹന്‍ ബഗാന് കാര്യങ്ങള്‍ എളുപ്പമല്ല. ഹൈദരാബാദ് ആണ് ബഗാന്റെ എതിരാളികള്‍. ഹൈദരബാദിനും ഈ മത്സരം നിര്‍ണായകമാണ്. അവര്‍ക്ക് പ്ലേ ഓഫ് യോഗ്യത നേടണം എന്നുള്ളത് കൊണ്ട് തന്നെ ഇന്ന് വിജയിക്കേണ്ടതുണ്ട്. ഇപ്പോള്‍ അവര്‍ നാലാം സ്ഥാനത്താണ് ഉള്ളത് എങ്കിലും തൊട്ടു പുറകില്‍ നോര്‍ത്ത് ഈസ്റ്റ് ഉണ്ട് എന്നതിനാല്‍ ഹൈദരാബാദിന് പോയിന്റ് നഷ്ടപ്പെടുത്തുന്നത് വലിയ ഭീഷണി ആയി മാറും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here