ഇറ്റലിയെ 1982ല്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. പൗളോ റോസിയുടെ ഭാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റോസി മരിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ എന്താണ് മരണ കാരണമെന്ന് പുറത്തുവിട്ടിട്ടില്ല. 1982ല്‍ ഇറ്റലി ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവും ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും റോസിക്കായിരുന്നു. കൂടാതെ ആ വര്‍ഷത്തെ ബലോണ്‍ ഡി ഓര്‍ പുരസ്കാരവും നേടിയത് പൗളോ റോസി തന്നെയായിരുന്നു.

1982 ലോകകപ്പില്‍ ബ്രസീലിനെതിരെ നേടിയ ഹാട്രിക്ക് ഫുട്ബോള്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളില്‍ ഒന്നാണ്. ലോകം കണ്ട ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ ഒരാളെയാണ് റോസി അറിയപ്പെടുന്നത്. ഇറ്റലിയില്‍ യുവന്റസിനും എ.സി മിലാനും വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് റോസി. രണ്ട് സെരി എ കിരീടവും യുവന്റസിന്റെ കൂടെ യൂറോപ്യന്‍ കിരീടവും പൗളോ റോസി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here