എയര്‍ ഇന്ത്യയെ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ച്‌ ടാറ്റ.ലേലത്തിന്​ അപേക്ഷ നല്‍കാനുള്ള അവസാന തീയതിയായ സെപ്​റ്റംബര്‍ 15ന്​ ടാറ്റ ഗ്രൂപ്പ്​ അപേക്ഷ നല്‍കിയെന്നാണ്​ റിപ്പോര്‍ട്ട്​. ടാറ്റക്കൊപ്പം സ്​പൈസ്​ജെറ്റാണ്​ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളതെന്നാണ്​ വാര്‍ത്തകള്‍​.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്ബനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട്​ ഹാന്‍ഡിലിങ്​ കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്​സ്​ എയര്‍പോര്‍ട്ട്​ സര്‍വീസ്​ പ്രൈവറ്റ്​ ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ദില്ലിയിലെ എയര്‍ലൈന്‍ശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here