ക്വാറന്റീന് ശേഷം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേര്‍ന്നു. ധോണിയെ ഓരോ തവണ കാണുമ്ബോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങള്‍ പങ്കുവച്ചത്. ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ജനുവരിയില്‍‍ കൈവിരലിന് പരിക്കേറ്റ ജഡേജ മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഫീല്‍ഡില്‍ തിരിച്ചെത്തിയിരിക്കുന്നത്.

കൈവിരലിലെ പരിക്കിനെ തുടര്‍ന്ന് ജഡേജ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്.ഐപിഎല്‍ പതിനാലാം സീസണിന് ഏപ്രില്‍ ഒന്‍പതിന് മുംബൈയില്‍ തുടക്കമാകും.

LEAVE A REPLY

Please enter your comment!
Please enter your name here