അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം, ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഞായറാഴ്ച പാകിസ്ഥാന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു. പാകിസ്ഥാന്‍ വെടിവെയ്ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ന് രാവിലെ 11.15നാണ് കരാര്‍ ലംഖിച്ചത്.

ഇന്നലെ നിയന്ത്രണ രേഖയുടെ അതേ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു കരസേന ഹവാല്‍ദാര്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം തുടക്കം മുതല്‍ 1999 ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു. 2020 ജനുവരി മുതല്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ 3,200 ലധികം വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ 30 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 120 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here