ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമായി റിലയന്‍സ് ജിയോയും ക്വാല്‍കോം ടെക്‌നോളജീസും കൈകോര്‍ക്കുന്നു. ഉയര്‍ന്ന ഡാറ്റ ഉപയോഗിക്കാനും കുറഞ്ഞ ലേറ്റന്‍സിയില്‍ ആശയവിനിമയം നടത്താനും ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളിലൂടെ മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ഉണ്ടാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിര്‍ച്വലൈസ്ഡ് റേഡിയോ ആക്റ്റീവ് നെറ്റ് വര്‍ക്ക് (vRAN) സ്ഥാപിക്കുകയാണ് ഇരുകമ്ബനികളുടെയും ലക്ഷ്യം.

വഴക്കമുള്ളതും, വലിപ്പം വര്‍ധിപ്പിക്കാവുന്നതും, പരസ്പര പ്രവര്‍ത്തന ശേഷിയുള്ളതുമായ സെല്ലുലാര്‍ നെറ്റ് വര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് 5ജി റാന്‍ പ്ലാറ്റ്‌ഫോം ക്വാല്‍കോം രൂപകല്‍പന ചെയ്തിരിക്കുന്നത്. റിലയന്‍സ് പ്ലാറ്റ്‌ഫോമുകളുടെ വ്യാപ്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ക്വാല്‍കോമിനൊപ്പം സുരക്ഷിതമായ റാന്‍ സൊലൂഷന്‍സ് വികസിപ്പിക്കാന്‍ ആവുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോ കോം പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here