അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ജോര്‍ജിയ സംസ്ഥാനത്ത് വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാലറ്റ് പേപ്പര്‍ എണ്ണിയാണ് ഔദ്യോഗിക വിജയപ്രഖ്യാപനം നടത്തിയത്. ബിഡന്‍ ജോര്‍ജിയയുടെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയിട്ടുണ്ടെന്നും 306 ഇലക്ടറല്‍ കോളേജ് വോട്ടുകളിലേക്ക് ലീഡ് ഉയര്‍ത്തിയെന്നും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

1992ന് ശേഷം ആദ്യമായിട്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോര്‍ജ്ജിയയില്‍ വിജയിക്കുന്നത്. ജോര്‍ജ്ജിയയില്‍ വന്‍തോതില്‍ തിരഞ്ഞെടുപ്പ് തട്ടിപ്പ നടന്നുവെന്ന് പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here