ചെല്‍സിയുടെ യുവതാരമായ സാമുവല്‍ ഇലിംഗ് ജൂനിയറിനെ യുവന്റസ് സ്വന്തമാക്കിയേക്കും. ഇതിനാല്‍ ചെല്‍സിയുമായി അന്തിമ ഘട്ട ചര്‍ച്ചയിലാണ് യുവന്റസ് ഉള്ളത്. 16കാരനായ താരം ചെല്‍സി അക്കാദമിയിലെ മികച്ച ടാലന്റുകളില്‍ ഒന്നാണ്. സമീപ ഭാവിയില്‍ തന്നെ ചെല്‍സിയുടെ സീനിയര്‍ ടീമിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ചെല്‍സി വിടാന്‍ ആണ് ഇലിംഗ് ആഗ്രഹിക്കുന്നത്.

നേരത്തെ തന്നെ താരം ബയേണ്‍, അയാക്സ് എന്നീ ക്ലബുകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താരവും യുവന്റസുമായാണ് കരാര്‍ ധാരണയില്‍ എത്തിയ. ചെല്‍സി കൂടെ ഈ നീക്കം അംഗീകരിച്ചാല്‍ വളരെ ചെറിയ തുകയ്ക്ക് ഇല്ലിംഗിനെ യുവന്റസിന് ടീമില്‍ എത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here