കെ.സുധാകരന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ അറിയിച്ചു.

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. അതേസമയം, കണ്ണൂര് ഇന്ന് 435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 381 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ 147 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here