യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല കുത്തിവയ്പ്പ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ ലൈവായി സംപ്രേക്ഷണം ചെയ്തു. ജനങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിനുള്ള അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ലൈവായി ടെലകാസ്റ്റ് ചെയ്തത്.

ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന മേഖലയിലാണ് യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. അവരുടെ സമൂഹത്തിനിടെയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. എല്ലാവരും വാക്‌സിന്‍ എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും വാക്‌സിന്‍ വേദനയില്ലാത്തതും സുരക്ഷിതവുമാണെന്നും കുത്തിവയ്പ്പിന് ശേഷം കമല ഹാരിസ് പ്രതികരിച്ചു.

ജിവസങ്ങള്‍ക്ക് മുമ്ബ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം കൂടുതലായ മേഖലകളില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എത്രയും വേഗം നടത്താനാണ് അധികൃരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here