പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് ഇനി വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ ന്യൂസിലന്‍ഡ് ടീമിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിന് ശേഷം നായകന്‍ കെയ്ന്‍ വില്യംസണും സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. ന്യൂസിലന്‍ഡ് കോച്ച്‌ ഗാരി സ്റ്റഡ് ആണ് താരങ്ങളുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ വേണ്ടത്ര സമയം വില്യംസണിന് ടീം മാനേജ്‌മെന്റ് അനുവദിക്കുകയാണെന്ന് ന്യൂസിലാന്‍ഡ് കോച്ച്‌ ഗാരി സ്റ്റെഡ് പറഞ്ഞു.

ഇതോടെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇരുവരും കളിച്ചേക്കില്ല എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് വിരല്‍ മുറിഞ്ഞ് സാന്റ്‌നര്‍ക്ക് പരിക്കേറ്റത്. കൈമുട്ടിലെ പ്രശ്‌നങ്ങളാണ് വില്യംസണിന് വലയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി കൈ മുട്ടിലെ പ്രശ്‌നങ്ങള്‍ വില്യംസണിനെ വലയ്ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഐ പി എല്ലിലെ ആദ്യ മത്സരങ്ങളും ന്യൂസിലാന്‍ഡിന്റെ ബം??ഗ്ലാദേശിന് എതിരായ വൈറ്റ്‌ബോള്‍ പരമ്ബരയും വില്യംസണിന് നഷ്ടമായിരുന്നു. അതേസമയം സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് കിവീസ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ബോള്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും കോച്ച്‌ പറഞ്ഞു. ഡ്യൂക്ക് ബോളില്‍ ബോള്‍ട്ടിന് ചെയ്യാന്‍ സാധിക്കുന്നത് എന്തെന്ന് ബോള്‍ട്ട് നമുക്ക് കാണിച്ച്‌ തരാന്‍ പോവുകയാണെന്നും കിവീസ് കോച്ച്‌ പറഞ്ഞു. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18നാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഇരു ടീമുകളും, ആരാധകരും ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ഈ മത്സരത്തെ നോക്കിക്കാണുന്നത്. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചില്‍ ആരായിരിക്കും ക്രിക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള ഫോര്‍മാറ്റിലെ പ്രഥമ രാജാക്കന്മാരാവുക എന്നതാണ് എല്ലാവരും വാശിയോടെ കാത്തിരിക്കുന്നത്. ഫൈനലില്‍ ഏറ്റുമുട്ടുന്നത് തുല്യശക്തികളും, മത്സരം നടക്കുന്നത് നിക്ഷ്പക്ഷമായ വേദിയിലും ആയതിനാല്‍ മത്സരഫലം തീര്‍ത്തും പ്രവാചനാതീതമാണ്. നിലവില്‍ ഇംഗ്ലണ്ട് മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിന്റെ പരിചയസമ്ബത്ത് ന്യൂസിലന്‍ഡ് ടീമിന് ഫൈനലില്‍ മുന്‍തൂക്കം നല്‍കുമെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇത്തരം ആരോപണങ്ങളില്‍ അര്‍ത്ഥമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇതിനുമുന്നും പല നിര്‍ണായക മത്സരങ്ങളിലും ഇന്ത്യ അവസാന നിമിഷത്തില്‍ എത്തിയിട്ടുണ്ടെന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഇന്ത്യന്‍ ടീമിന് അഭിമാനപ്രശ്‌നം കൂടിയാണ്. അവസാന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗമായി ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്ബരയും ഇന്ത്യ തോറ്റിരുന്നു. നായക വേഷത്തില്‍ ഇന്ത്യയിലേക്ക് ആദ്യമായി ഐ സി സിയുടെ ഒരു പ്രധാന ട്രോഫി ഇന്ത്യയില്‍ എത്തിക്കാന്‍ നായകന്‍ കോഹ്ലിക്കും ഇത് സുവര്‍ണ അവസരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here