തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കുടുതല്‍ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് വരുന്നതുമായ വാഹനങ്ങള്‍ക്ക് നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.ഗുണ്ടല്‍പേട്ട്, ബാവലി ചെക്പോസ്റ്റുകളില്‍ ആണ് ബസുകള്‍ തടഞ്ഞത്.

​​​​​അതേസമയം കേരളത്തിലേക്ക് അടിയന്തര സര്‍വ്വീസുകള്‍ മാത്രം മതിയെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിലപാട്. കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശമുണ്ട് . കോയമ്ബത്തൂര്‍ തേനി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ തടയാനാണ് നടപടിയെന്ന് വിശദീകരണം. കോയമ്ബത്തൂരിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഇന്ന് വൈകിട്ട് അടയ്ക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here