ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം സംവിധായകന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട അനൗണ്‍സ്മെന്റ് ടീസറിലാണ് ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ നായികയായി രജിഷ വിജയനാണ് എത്തുന്നത്. ലാല്‍, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങള്‍. ബ്ലാക് ആന്‍ഡ് വൈറ്റ് കളര്‍ ടോണില്‍ ആണ് ടീസര്‍.

കൈയില്‍ വാളുമായി പാറക്കെട്ടുകള്‍ക്കു മുകളില്‍ നില്‍ക്കുന്ന ധനുഷാണ് ടീസറിലെ ഹൈലൈറ്റ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു. കര്‍ണന്റെ സെറ്റില്‍ നിന്നുള്ള ചിത്രം ധനുഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സംവിധായകനും ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചുള്ള കുറിപ്പും താരം പങ്കുവെച്ചിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here