യുഎഇയിൽ കുടുങ്ങിയ അഞ്ഞൂറിലധികം കശ്മീരികൾ ശ്രീനഗറിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. ശ്രീനഗറിലേക്ക് നേരിട്ടുള്ള അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ക്രമീകരിക്കണമെന്ന്യു എഇയിലെ 500 ഓളം വരുന്ന കശ്മീരി സംഘം യുഎഇയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യൻ നയതന്ത്ര അധികൃതരോടും അഭ്യർത്ഥിച്ചു. നിലവിൽ 14 ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നതിനേക്കായി കശ്മീരികൾ ന്യൂഡൽഹിയിലേക്കോ അമൃത്സറിലേക്കോ പോകേണ്ടതുണ്ട്. അതേസമയം ഗർഭിണികൾ, പ്രായമായവർ, തൊഴിൽ നഷ്ടം നേരിട്ടവർ, തുടങ്ങി സൗകര്യങ്ങൾക്കായി പണം നൽകാൻ കഴിയാത്ത ആളുകൾ കൂടി അടങ്ങുന്നതാണ് ഈ സംഘം.

യുഎഇയിലെ കുടുങ്ങിയ കശ്മീരികളിൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നിരവധി പേർക്ക് കോൺസുലേറ്റിൽ നിന്നും ദില്ലിയിലേക്കോ അമൃത്സറിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ട് മറുപടികൾ ലഭിച്ചു. ഈ നഗരങ്ങളിലെ ക്വാറന്റൈൻ സൗകര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഗർഭിണികളും പ്രായമായവരും പറയുന്നു. മാത്രമല്ല, ദില്ലിയിലെ ഉയർന്ന താപനില പലർക്കും ഒരു അധിക പ്രശ്നമാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന 169 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം മെയ് 13 ബുധനാഴ്ച ശ്രീനഗറിൽ ഇറങ്ങാൻ അനുവദിച്ചിരുന്നു. ശ്രീനഗറിലേക്ക് നേരിട്ട് സംഘടിപ്പിച്ച ഒരേയൊരു വിമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here