കാടിന്റെ മക്കളുടെ കഷ്ടപ്പാടിന്റെ കഥ പറഞ്ഞ കെഞ്ചീരയ്ക്ക് ദേശീയ പുരസ്ക്കാരത്തിന്റെ പൊന്‍തിളക്കം. ആ​ദി​വാ​സി സ​മൂ​ഹ​മാ​യ പ​ണി​യ വി​ഭാ​ഗ​ത്തി​‍െന്‍റ ജീ​വി​ത​മാ​ണ് കെ​ഞ്ചി​ര​യി​ലൂ​ടെ പ​റ​യു​ന്ന​ത്.

സ​മൂ​ഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട ആ​ദി​വാ​സി സ​മൂ​ഹ​ത്തി​‍െന്‍റ വ​ര്‍​ത്ത​മാ​ന​കാ​ല ജീ​വി​ത​ത്തെ അ​വ​രി​ലൂ​ടെ​ത​ന്നെ മ​നോ​ജ് കാ​ന എ​ന്ന സം​വി​ധാ​യ​ക​ന്‍ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​ത് പു​ര​സ്കാ​ര​ങ്ങ​ളു​ടെ ച​ല​ച്ചി​ത്ര​മാ​യി മാ​റു​കയായിരുന്നു. ഒ​ടു​വി​ല്‍ ഏ​റ്റ​വും ന​ല്ല പ്രാ​ദേ​ശി​ക ഭാ​ഷ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡാ​ണ് മ​നോ​ജ് കാ​ന​യെ തേ​ടി​യെ​ത്തി​യ​ത്.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ലഭിച്ച ഈ ​ചി​ത്രം ഇ​ന്ത്യ​ന്‍ പ​നോ​ര​മ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത ആ​ദ്യ ചി​ത്ര​മാ​യ​തും ശ്രദ്ധേയമാണ്. പ​ണി​യ ഭാ​ഷ​യി​ലാ​ണ് ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ തി​ള​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ത​‍െന്‍റ​കൂ​ടി 22 വ​ര്‍​ഷ​ക്കാ​ല​ത്തെ ജീ​വി​ത​മാ​ണ് സി​നി​മ​യെ​ന്നും അം​ഗീ​കാ​രം പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും മ​നോ​ജ് കാ​ന പറയുന്നു.

ചിത്രത്തിലെ എല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​ദി​വാ​സി​ക​ളാ​ണ് എന്നതാണ് മറ്റൊരു സവിശേഷത. തങ്ങളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴുണ്ടായ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭിനേതാക്കളും.

കോ​ള​നി​യി​ലെ 13 വ​യ​സ്സു​ള്ള ഒ​മ്ബ​താം ക്ലാ​സു​കാ​രി​യാ​യ കെ​ഞ്ചി​ര എ​ന്ന പെ​ണ്‍​കു​ട്ടി​യി​ലൂ​ടെ ലോ​ക​ത്തെ മു​ഴു​വ​ന്‍ ആ​ദി​വാ​സി​ക​ളു​ടെ​യും ജീ​വി​തം ചി​ത്ര​ത്തി​ല്‍ വാ​യി​ച്ചെ​ടു​ക്കാം. കെ​ഞ്ചി​ര​യെ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ വി​ക​സി​ക്കു​ന്ന ക​ഥ​യി​ല്‍ കോ​ള​നി​ ത​ന്നെ ക​ഥാ​പാ​ത്ര​മാ​കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​വ​ര്‍ ജീ​വി​ക്കു​ക​യാ​യി​രു​ന്നു കാ​മ​റ​ക്കു മു​ന്നി​ല്‍.

വിദ്യാര്‍ഥിനിയായ ദ്വാരക പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷയും കണിയാമ്ബറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനുവും വള്ളിയൂര്‍ക്കാവ് കോളനിയിലെ കരുണനുമുള്‍പ്പെടെ മുന്നൂറോളംപേര്‍ സിനിമയുടെ ഭാഗമായി, വിനുഷയും വിനുവും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചിത്രത്തിലുടനീളം വേഷമിട്ടു. കുഞ്ഞുകുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ടവര്‍വരെ സിനിമയുടെ ഭാഗമായി.

മ​നാ​ജ് കാ​ന ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച കെ​ഞ്ചി​ര നേ​ര് ഫി​ലിം​സും മാ​ങ്ങാ​ട് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ച്ച​ത്. മ​നോ​ജ് ക​ണ്ണോ​ത്ത് എ​ഡി​റ്റി​ങ് നി​ര്‍​വ​ഹി​ച്ചു. റോ​ബി​നും മ​നോ​ജ് ക​ണ്ണോ​ത്തും ചേ​ര്‍​ന്നു ന​ട​ത്തി​യ ശ​ബ്​​ദ​ക്ര​മീ​ക​ര​ണം ലോ​ക​സി​നി​മ​യോ​ട് കി​ട​പി​ടി​ക്കു​ന്ന​താ​ണ്. പ്ര​താ​പ​ന്‍ നാ​യ​രാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here