കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികളാണ് പരീക്ഷക്കായി സ്കൂളുകളിലേക്ക് എത്തുന്നത്. കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ പ്രാബല്യത്തിൽ വരുത്തിയാണ് പരീക്ഷകൾ നടപ്പിലാക്കുന്നത്. തെർമൽ സ്കാനറുകൾ, റെഡ് ചാനൽ, പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ, പോലീസ് സുരക്ഷാ സന്നാഹങ്ങൾ തുടങ്ങിയവയാണ് സുഗമമായ പരീക്ഷ നടത്തിപ്പിനു വേണ്ടി ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here