കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പരിശീലകന്‍ ഇവാന്‍ വുകനമോവിച്ചിനെക്കൂടാതെ മറ്റൊരു ഇവാന്‍ കൂടിയെത്തുന്നു. യുക്രൈന്‍ മധ്യനിരതാരമായ ഇവാന്‍ കല്‍യൂഷ്‌നിയാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ ക്ലബ്ബായ എഫ്.സി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ലോണ്‍ അടിസ്ഥാനത്തിലാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഇവാന്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടാനെത്തുന്നത്. 24 കാരനായ ഇവാന്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ്. മുന്നേറ്റതാരം അപ്പോസ്തലസ് ജിയാനു, ഡിഫന്‍ഡറായ വിക്ടര്‍ മോങ്ഗില്‍ എന്നിവര്‍ ഇതിനോടകം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here