വിവിധ ബാങ്കുകളിൽ നിന്നായി 6000 കോടി രൂപ കേരളം വായ്പ എടുത്തു 8.96% വാർഷിക പലിശ നിരക്കിൽ 15 വർഷത്തേക്കാണ് വായ്പ എടുത്തതെന്നും പലിശനിരക്ക് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനായി 5 ശതമാനത്തിൽ താഴെ പലിശയുള്ള മഹാമാരി ബോണ്ട് ഇറക്കാൻ അനുവാദം തേടി പ്രധാനമന്ത്രിക്ക് കത്ത് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസാമ്പത്തിക വർഷത്തിൽ കേരളത്തിനു ലഭ്യമാകുന്ന ആദ്യത്തെ വായ്പയാണ് ഇപ്പോൾ ലഭിച്ച 6000 കോടി രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here