കേരളത്തിന് ആശ്വാസമേകി കൊവിഡ് രണ്ടാം ഘട്ടവും നിയന്ത്രണത്തിലേക്ക് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. പോത്തന്‍കോട് ആശങ്കകള്‍ മാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലുള്ളത് നാലുപേര്‍ മാത്രമാണ്. അതിനിടെ, കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ഒരു മരണം കൂടി സംഭവിച്ചത് സംസ്ഥാനത്തിന് വേദനയായി. മംഗലാപുരത്ത് ചികിത്സ തേടി പോയ ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന അബ്ദുല്‍ സലീമിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ആംബുലന്‍സ് അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടയുകയായിരുന്നു.

മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആകെ 5734 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ മരിച്ചത് 166 പേരാണ്. 24 മണിക്കൂറിനിടെ 17 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗദഗില്‍ വൈറസ് ബാധിച്ച് 80 വയസ്സുകാരി കൂടി മരിച്ചതോടെ കര്‍ണാടകത്തില്‍ മരണം ആറായി.

LEAVE A REPLY

Please enter your comment!
Please enter your name here