കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നു. ഇന്നലത്തെ അപേക്ഷിച്ച്‌ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. 60,365 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here