കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വാസന്തിയാണ് മികച്ച സിനിമ. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ചിത്രം : ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി), നടി കനി കുസൃതി (ചിത്രം: ബിരിയാണി). മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി (ചിത്രം: ജെല്ലിക്കെട്ട്). മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകന്‍ : സുശിന്‍ ശ്യാം, മികച്ച പിന്നണി ഗായകന്‍ : നജിം അര്‍ഷാദ്, മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണന്‍, മികച്ച ചിത്ര സംയോജകന്‍ : കിരണ്‍ ദാസ്, മികച്ച നടന്‍ പ്രത്യേക ജൂറി പരാമര്‍ശം : നിവിന്‍ പോളി, മികച്ച നടി പ്രത്യേക ജൂറി പരാമര്‍ശം : അന്ന ബെന്‍, മികച്ച ക്യാമറാമാന്‍ : പ്രതാപ് പി നായര്‍, മികച്ച നവാഗത സംവിധായകന്‍ : രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

119 സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 50 ശതമാനത്തിലേറെ നവാഗത സംവിധായകരുടെ സിനിമകളാണ് പരിഗണിച്ചത്. 71 സിനിമകള്‍ നവാഗതരാണ് സംവിധാനം ചെയ്തത്. കൊവിഡ് കാരണം അവാര്‍ഡ് നിര്‍ണയം നീണ്ടുപോയതായി മന്ത്രി പറഞ്ഞു.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്നുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here