യു.എ.ഇ കോണ്‍സുലേറ്റി​​ന്‍റെ ഡി​പ്ലോമാറ്റിക്​ ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ​ഐ.ടി വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കറോട് കേരള സർക്കാർ വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ്​ വിശദീകരണം തേടുക.സ്വപ്നയുടെ നിയമനത്തെ കുറിച്ച്‌ ഒന്നും അറിയില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍​നി​ന്ന്​ പു​റ​ത്താ​യ ശേ​ഷം സ്വ​പ്ന സു​രേ​ഷി​ന് ഐ.​ടി വ​കു​പ്പി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ഓ​പ​റേ​ഷ​ന്‍സ്​ ഹെ​ഡ് ആ​യി എ​ങ്ങ​നെ ജോ​ലി ല​ഭി​ച്ചെന്നത് വ്യ​ക്ത​മ​ല്ല. എന്നാൽ, സ്വപ്ന സു​രേ​ഷി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി വ്യ​ക്ത​മാ​യ ബന്ധം ഉണ്ടെന്ന് ക​സ്​​റ്റം​സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ്, എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി, ക​സ്​​റ്റം​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യും സ്വ​പ്ന​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി വി​വ​ര​ങ്ങ​ളു​ണ്ട്. സ്വ​പ്ന​യെ പി​ടി​കൂ​ടി​യാ​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here