കേരള-കർണാടക അതിർത്തി എത്രയും പെട്ടെന്ന് തുറക്കണം എന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വരുത്താതെ കർണാടക സർക്കാർ. ഹൈക്കോടതി ഉത്തരവ് നിലവിൽ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും സുപ്രീംകോടതിയുടെ നിർദേശം അനുകൂലം ആണെന്നാണ് കർണാടകയുടെ വാദം. അതിർത്തി തുറക്കാൻ സുപ്രീംകോടതി ആവശ്യപ്പെടാത്തതിനാൽ തന്നെ, കാസർഗോഡ് മംഗലാപുരം അതിർത്തി തുറക്കേണ്ടതില്ല എന്ന നിലപാടിലാണ് കർണാടക സർക്കാർ.

കേരള-കർണാടക അതിർത്തി, തലപ്പാടിയിൽ അടച്ചത് മൂലം കാസർഗോഡ് നിന്നും മംഗലാപുരത്തേക്ക് അടിയന്തര ചികിത്സയ്ക്ക് പോകുന്ന നിരവധി ആൾക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുകയും ഏഴോളം മരണങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അതേസമയം,കേരളത്തിൽനിന്നുള്ള രോഗികളെ കർണാടകയിൽ ചികിത്സിക്കരുതെന്നുള്ള കർണാടക സർക്കാരിന്റെ ഉത്തരവ്വ്യാ പകപ്രതിഷേധത്തെ തുടർന്ന് ദക്ഷിണ കന്നഡ ആരോഗ്യവകുപ്പ് പിൻവലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here