കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കണക്ക് 5000 കടക്കുന്നത് ആദ്യമായാണ്.

സമ്പർക്കം മൂലം 4426 പേർക്ക് രോഗം സ്ഥിരീകരിച്ചു. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 51,200 സാംപിൾ പരിശോധിച്ചു. തിരുവനന്തപുരത്ത് 852 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2591 പേർ രോഗമുക്തി നേടി. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്.

അനാവശ്യമായ ഭീതിയും തെറ്റിധാരണയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ഭീതിയുടെ ആവശ്യമില്ല. സ്വന്തം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുന്നത് മാനസിക സമർദം കുറയ്ക്കാൻ സഹായിക്കും. കോവിഡ് വ്യാപനം കൂടിവരുന്നതും ഇതിനു മറ്റൊരു കാരണമാണ്.

രോഗലക്ഷണമില്ലാത്ത രോഗികൾ വീടുകളിൽ കഴിയണം. എറണാകുളം ജില്ലയിൽ ഇതുവരെ രോഗബാധ 12,500 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലയിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം വർധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here