വിദേശരാജ്യങ്ങളിൽ ജോലി തേടി പോകുന്നവരെ സഹായിക്കാൻ കേരള പൊലീസും നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും ചേർന്ന് ‘ശുഭയാത്ര’ എന്ന ഹൈൽപ്‌ലൈനും ഇ–മെയിലും തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശുഭയാത്രയുടെ സേവനങ്ങൾ കേരള പൊലീസാണ് ഒരുക്കിയത്.

അനധികൃത റിക്രൂട്മെന്റുകൾ, വീസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ അറിയിക്കാം. [email protected], [email protected] എന്നീ ഇ–മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്‌ലൈനിലും പരാതികൾ നൽകാം.

വ്യാജ റിക്രൂട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ എത്തിക്കുന്നതിനു നോർക്കയും നോർക്ക റൂട്ട്‌സും നടപടിയെടുക്കുന്നുണ്ട്. അനധികൃത റിക്രൂട്മെന്റ്, വീസ തട്ടിപ്പ് എന്നിവയ്ക്കെതിരായ ബോധവൽക്കരണ പരിപാടികൾക്കു പുറമേയാണിത്.

തീരദേശം, വിമാനത്താവളങ്ങൾ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്തിനെതിരെയും നിലവിൽ നടപടി സ്വീകരിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് സൈബർ വിഭാഗത്തിന്റെ സേവനവും ലഭ്യമാണ്. ക്രൈംബ്രാഞ്ച് ഐജി നോഡൽ ഓഫിസറായി സ്റ്റേറ്റ് സെല്ലും എല്ലാ പൊലീസ് ജില്ലകളിലും ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here