തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്- 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ

തിരുവനന്തപുരം സിറ്റി – 66

തിരുവനന്തപുരം റൂറല്‍ – 138

കൊല്ലം സിറ്റി – 170

കൊല്ലം റൂറല്‍ – 106

പത്തനംതിട്ട – 43

കോട്ടയം – 208

ആലപ്പുഴ – 178

ഇടുക്കി – 214

എറണാകുളം സിറ്റി – 88

എറണാകുളം റൂറല്‍ – 37

തൃശൂര്‍ സിറ്റി – 20

തൃശൂര്‍ റൂറല്‍ -37

പാലക്കാട് – 19

മലപ്പുറം – 11

കോഴിക്കോട് സിറ്റി – 338

കോഴിക്കോട് റൂറല്‍ – 13

വയനാട് – 35

കണ്ണൂര്‍ – 20

കാസര്‍ഗോഡ് -10

LEAVE A REPLY

Please enter your comment!
Please enter your name here