മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.20ഓടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോമയിലായിരുന്നു.

രാവിലെ 10.30ന് സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അടുത്തിടെയാണ് അക്കിത്തത്തെ ജ്ഞാനപീഠം പുരസ്കാരം നല്‍കി രാജ്യം ആദരിച്ചത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​മ​ര​ന​ല്ലൂ​രി​ലെ അ​മേ​റ്റൂ​ര്‍ അ​ക്കി​ത്ത​ത്ത് മ​ന​യി​ല്‍ 1926 മാ​ര്‍ച്ച്‌ 18ന് ​അ​ക്കി​ത്ത​ത്ത് വാ​സു​ദേ​വ​ന്‍ ന​മ്ബൂ​തി​രി​യു​ടെ​യും ചേ​കൂ​ര്‍ മ​ന​യ്ക്ക​ല്‍ പാ​ര്‍വ​തി അ​ന്ത​ര്‍ജ​ന​ത്തി​​ന്‍റെയും മ​ക​നാ​യാ​ണ്​ ജ​ന​നം.1956 മു​ത​ല്‍ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ല്‍ സ്‌​ക്രി​പ്റ്റ് എ​ഴു​ത്തു​കാ​ര​നാ​യി പ്ര​വ​ര്‍ത്തി​ച്ച അ​ദ്ദേ​ഹം 75ല്‍ ​ആ​കാ​ശ​വാ​ണി തൃ​ശൂ​ര്‍ നി​ല​യ​ത്തി​ല്‍ എ​ഡി​റ്റ​റാ​യും ചു​മ​ത​ല വ​ഹി​ച്ചു. 1985ല്‍ ​വി​ര​മി​ച്ചു.

കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം അടക്കം അമ്ബതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, പണ്ടത്തെ മേല്‍ശാന്തി, മാനസപൂജ, വെണ്ണക്കല്ലിന്‍റെ കഥ, മനഃസാക്ഷിയുടെ പൂക്കള്‍, തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയവ പ്രശസ്ത കൃതികളാണ്.

2017ല്‍ ​പ​ത്മ​ശ്രീ പു​ര​സ്​​കാ​രം ന​ല്‍​കി രാ​ജ്യം ആ​ദ​രി​ച്ച കാ​വ്യ​പ്ര​തി​ഭ​ക്ക്​ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, ഓടക്കുഴല്‍, വള്ളത്തോള്‍, ആശാന്‍, വയലാര്‍ തുടങ്ങി വിവിധ പുരസ്കാരങ്ങളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാര്യ ശ്രീദേവി അന്തര്‍ജനം കഴിഞ്ഞ വര്‍ഷം മരിച്ചു. പ്രശസ്​ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്​. മകന്‍ വാസുദേവനും ചിത്രകാരനാണ്​. മറ്റുമക്കള്‍: പാര്‍വ്വതി, ഇന്ദിര, ശ്രീജ, ലീല, നാരായണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here