കഴിഞ്ഞ നാലുവര്ഷത്തോളമായി സ്വിമ്മിംഗ്, റൺ, റൈഡ് എന്നീ കായികമേഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളി ഫേസ്ബുക് കൂട്ടായ്മ ആയ കേരള റൈഡേഴ്സ് യു.എ.ഇ ട്രയത്ലോൺ ക്ളബ്ബ് വിപുലമായ രീതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ആഘോഷിച്ചു.
75 Km റൈഡ്, 7.5Km റൺ, 750 M സ്വിമ്മിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ പൂർത്തീകരിച്ച് കൊണ്ടാണ് കേരള റൈഡേഴ്സ് യു.എ.ഇ ട്രയത്ലോൺ ക്ളബ്ബ് സ്വാതന്ത്ര ദിനം ആഘോഷമാക്കിയത്.
എല്ലാ സ്വാതന്ത്രസമര സേനാനികൾക്കും ശ്രദ്ധാജ്ഞലി അർപ്പിക്കുകയും ചെയ്തു.
യു.എ.ഇ കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്ന എല്ലാ കായിക മത്സരങ്ങളിലെയും നിറ സാന്നിധ്യമാണ് കേരള റൈഡേഴ്സ് യു.എ.ഇ.

കസാക്കിസ്ഥാനിൽ തിളങ്ങി കേരള റൈഡേഴ്സ് യു.എ.ഇ
കസാകിസ്ഥാനിൽ വെച്ച് നടന്ന ലോക അയേൺ മാൻ മത്സരത്തിൽ കേരള റൈഡേഴ്സ് അംഗങ്ങളായ പ്രദീപ്, നസീഫ് അലി എന്നിവർ അയേൺമാൻ പട്ടം കരസ്ഥമാക്കി. 3.8 km സിമ്മിംഗ് 180.2 Km സൈക്ളിംഗ് 42.2 km റൺ പൂർത്തീകരിച്ച് കൊണ്ടായിരുന്നു ഇവർ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
ഭാരതത്തിന്റെ 75 -ആം സ്വാതന്ത്രദിവസം തന്നെ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത് ആഘോഷത്തിന് മാറ്റുകൂട്ടി. പ്രസ്തുത നേട്ടം അവർ രാജ്യത്തിനു വേണ്ടി സമർപ്പിച്ചു.