സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു, സര്‍ക്കാ‌ര്‍ വരുമാനത്തില്‍ വന്‍ നഷ്‌ടമുണ്ടായേക്കും

തിരുവനന്തപുരം : മാര്‍ച്ച്‌ 31 വരെ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വില്‍പ്പന നി‌ര്‍ത്തിവച്ചത്. വില്‍പ്പനയോടൊപ്പം ലോട്ടറി നറുക്കെടുപ്പും ഈ മാസം 31 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. 31 വരെ മാറ്റിവച്ച നറുക്കെടുപ്പുകള്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ പതിനാല് വരെ നടത്തും.

നിരത്തുകളില്‍ ആളില്ലാത്തത് ലോട്ടറി വില്‍പ്പനയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ലോട്ടറി വില്‍പ്പനക്കാരുടെ ആരോഗ്യം കൂടികണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപ‌ടി.

LEAVE A REPLY

Please enter your comment!
Please enter your name here