അ​ൽ ഖ​വാ​നീ​ജ് റോ​ഡു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടെ, ദു​ബൈ-​ഷാ​ർ​ജ യാ​ത്ര സു​ഗ​മ​മാ​കു​മെ​ന്നും എ​മി​റേ​റ്റ്സ് റോ​ഡി​ൽ​നി​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം 25 മി​നി​റ്റി​ൽ​നി​ന്ന് ഒ​മ്പ​തു​ മി​നി​റ്റാ​യി കു​റ​യു​മെ​ന്നും ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ എ​യ​ർ​പോ​ർ​ട്ട്​ സ്ട്രീ​റ്റ്, അ​ൽ അ​വീ​ർ, അ​ൽ ഖ​വാ​നീ​ജ് എ​ന്നി​വ​യെ ബ​ന്ധ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു സു​പ്ര​ധാ​ന നേ​ട്ടം.

മൂ​ന്ന് പ്ര​ധാ​ന ഇ​ൻ​റ​ർ​ചേ​ഞ്ചു​ക​ള​ട​ങ്ങു​ന്ന​താ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ൽ​ഖ​വാ​നീ​ജ് ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം മ​ണി​ക്കൂ​റി​ൽ 8000ത്തി​ൽ​നി​ന്ന് 16,000 ആ​യി ഇ​ര​ട്ടി​ക്കും. അ​ൽ ഖ​വാ​നീ​ജ് ഇ​ൻ​റ​ർ സെ​ക്​​ഷ​ൻ-​ശൈ​ഖ് സാ​യി​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ നെ​ഹ്യാ​ൻ റോ​ഡു​ക​ളി​ലെ കാ​ത്തി​രി​പ്പ് സ​മ​യം 330 സെ​ക്ക​ൻ‍ഡി​ൽ​നി​ന്ന് 45 ആ​യി കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന് ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ മ​താ​ർ മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here