ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇപ്പോള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ഖത്തര്‍ അമീറിന് കൈമാറിയത്.

ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. 2017ല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് സാധാരണ ബന്ധം പുനഃസ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here