ഐ.പി.എല്‍ 2020ലെ ആദ്യ സെഞ്ച്വറിയുമായി നായകന്‍ കെ.എല്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ ബംഗളൂരുവിനെ 97 റണ്‍സിന്​ പരാജയപ്പെടുത്തി കിങ്​സ്​ ഇലവന്‍ പഞ്ചാബ്​​. രാഹുലിന്റെ 132 റണ്‍സ്​ ബലത്തില്‍ 206 റണ്‍സെന്ന കൂറ്റന്‍ സ്​കോര്‍ പിന്തുടര്‍ന്ന കോഹ്​ലിപ്പട 17 ഓവറില്‍ 109 റണ്‍സിന്​ എല്ലാവരും കൂടാരം കയറി.

ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്​സ്​ നായകന്‍ വിരാട്​ കോഹ്​ലി വിട്ടുകളഞ്ഞ ക്യാച്ചിനു പിന്നാലെ, അവസാന രണ്ട്​ ​ഒാവറില്‍ റണ്‍മഴ പെയ്യിച്ച്‌​ ലോകേഷ്​ രാഹുല്‍ ടീമിനെ 206 റണ്‍സ്​ എന്ന കൂറ്റന്‍ ടോട്ടലില്‍ എത്തിച്ചു. 69 പന്തില്‍ ഏഴ്​ സിക്​സും 14 ബൗണ്ടറിയും പറത്തിയാണ്​ 132 റണ്‍സ്​ കണ്ടെത്തിയത്.

​ടൂര്‍ണമെന്‍റ്​ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്​കോറാണിത്​. വ്യക്തിഗത സ്​കോര്‍ 90ലെത്തിനില്‍ക്കെയാണ്​ കോഹ്​ലി കൈവിട്ടത്​. തൊട്ടുപിന്നാലെ സ്​റ്റെയിന്‍ എറിഞ്ഞ 19ാം ഒാവറില്‍ രാഹുല്‍ മൂന്ന്​ സിക്​സുമായി 26 റണ്‍സെടുത്തു. അവസാന ഒാവറില്‍ 16 റണ്‍സ്​ കൂടി.

പഞ്ചാബ്​ സ്​കോറില്‍ പകുതിയിലേറെയും രാഹുലിന്റെ ബാറ്റില്‍നിന്നു തന്നെ. കരുണ്‍ നായര്‍ (15) പുറത്താവാതെ നിന്നു. മായങ്ക്​ അഗര്‍വാള്‍ (26), നികോളസ്​ പൂരാന്‍ (17), ​െഗ്ലന്‍ മാക്​സ്​വെല്‍ (5) എന്നിവരാണ്​ പുറത്തായത്​.

LEAVE A REPLY

Please enter your comment!
Please enter your name here