സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ അനിയന്ത്രിതമായി വന്നാല്‍ പ്രതിസന്ധിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാറിനെ അറിയിക്കാതെ ഇത്തരത്തിൽ വരുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുറേക്കൂടി പോസിറ്റീവ് കേസുകള്‍ വന്നേക്കാമെന്നും. ക്വാറന്റൈന്‍ സംബന്ധിച്ചും ഐസൊലേഷൻ സംബന്ധിച്ചും കേരളത്തിന്റെ നിർദ്ദേശം കേന്ദ്രം അംഗീകരിച്ചത് സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ പുറത്തുനിന്ന് വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസുകളുണ്ടാകും. വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കുകയും അവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവരില്‍നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയാന്‍ സാധിക്കും. അങ്ങനെയാണ് കര്‍വ് താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുക. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാകുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here