റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സില്‍ 5500 കോടി രൂപ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

1.28 ശതമാനം ഇക്വിറ്റി ഓഹരികളാണ് വാങ്ങുക. ബിഎസ്‌ഇ ഫയലിങില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാമത്തെ സ്ഥാപനമാണ് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തുന്നത്. ഈമാസം തുടക്കത്തില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച്‌ ഇ-കൊമേഴ്‌സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടുമായും മത്സരിക്കുകയാണ് കമ്ബനിയുടെ ലക്ഷ്യം.

ഈ വര്‍ഷമാദ്യം ജിയോ പ്ലാറ്റ്‌ഫോമില്‍ കെകെആര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 11367 കോടി രൂപ നിക്ഷേപിക്കാനായിരുന്നു തീരുമാനം. കെകആറിനെ സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here