ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണമെന്ന്​ പാക്​ മുന്‍ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തര്‍. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്ബരയിലെ കുറച്ച്‌​ മല്‍സരങ്ങളില്‍ ക്യാപ്​റ്റനാകാന്‍ രോഹിത്​ ശര്‍മ്മക്ക്​ ലഭിച്ച അവസരം ഏറ്റവും മികച്ചതാണ്​. ഇന്ത്യക്ക്​ വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്​ത ക്യാപ്​റ്റന്‍മാര്‍ വേണമെന്നും അക്​തര്‍ പറഞ്ഞു.

വിരാട്​ കോഹ്​ലി വളരെ ശ്രദ്ധയോടെയാണ്​ ടീമിനെ നയിക്കുന്നത്​. ചിലപ്പോള്‍ അദ്ദേഹത്തിന്​ ഇപ്പോള്‍ ക്ഷീണം അനുഭവപ്പെടാം. 2010 മുതല്‍ അദ്ദേഹം നിര്‍ത്താതെ കളിക്കുകയാണ്​. 70 സെഞ്ച്വറികളും മലപോലെയുള്ള റണ്‍സും അദ്ദേഹം നേടി. ഇപ്പോള്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ ക്രിക്കറ്റിന്‍െറ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അദ്ദേഹം ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ കൈമാറണം. ട്വന്‍റി 20യില്‍ രോഹിതിന്​ ക്യാപ്​റ്റന്‍ സ്ഥാനം നല്‍കുകയാവും ഉചിതമെന്നും അക്​തര്‍ കൂട്ടിച്ചേര്‍ത്തു.

ക്യാപ്​റ്റനെന്ന നിലയില്‍ കഴിവ്​ തെളിയിക്കാന്‍ രോഹിതിന്​ ലഭിച്ചിരിക്കുന്ന അവസരമാണ്​ ആസ്​ട്രേലിയന്‍ പരമ്ബര. വെല്ലുവിളി നിറഞ്ഞ പരമ്ബരയായിരിക്കും ആസ്​ട്രേലിയയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്​. ലോകം മുഴുവന്‍ ക്യാപ്​റ്റനെന്ന നിലയിലും ബാറ്റ്​സ്​മാനെന്ന നിലയിലും രോഹിതിനെ ഉറ്റുനോക്കുകയാണ്​. ഈ പരമ്ബരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത്​ ക്യാപ്​റ്റന്‍സി സംബന്ധിച്ച പുതിയ വാദങ്ങള്‍ക്ക്​​ തുടക്കമിടുമെന്നും അക്​തര്‍ പറഞ്ഞു.

ആസ്​ട്രേലിയയില്‍ നടക്കുന്ന ടെസ്​റ്റ്​ പരമ്ബരയില്‍ ആദ്യ ടെസ്​റ്റില്‍ മാത്രമാവും കോഹ്​ലി ഇന്ത്യയെ നയിക്കുക. ശേഷിക്കുന്ന മല്‍സരങ്ങളില്‍ രോഹിതായിരിക്കും ടീമിന്‍െറ നായകന്‍. പിന്നീട്​ ട്വന്‍റി 20, ഏകദിന മല്‍സരങ്ങള്‍ തുടങ്ങു​േമ്ബാഴായിരിക്കും കോഹ്​ലി ആസ്​ട്രേലിയയില്‍ തിരിച്ചെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here