കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

ഇരു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചു. കൂടുതല്‍ കൊല്‍ക്കത്ത താരങ്ങള്‍ രോഗബാധിതരാണെന്നും സൂചനകളുണ്ട്.

അഹമ്മദാബാദില്‍ ഇന്ന് വൈകീട്ട് ഏഴരയ്ക്കായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മത്സരം മാറ്റിവച്ചതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here