കൊല്ലം: ക്വാറന്റീനിൽ കഴിയുകയായിരുന്ന സബ് കളക്ടറും മുങ്ങി. കൊല്ലം സബ് കളക്ടർ അനുപം മിശ്രയാണ് ക്വാറന്റീൻ മര്യാദ പാലിക്കാതെ മുങ്ങിയത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ പത്തൊൻപതാം തിയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു.

എന്നാൽ, ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെ ഉണ്ടായിരുന്നില്ല.

ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി.

യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ദൂഷ്യവും ഗുരുതര ചട്ടലംഘനവുമാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here