കോട്ടയം : ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോട്ടയം എസ് പി ജി ജയദേവ് രംഗത്ത് . സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു ആണ് പോലീസിന്റെ പിടിയിലായത് . പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മുഹമ്മദ് റിഞ്ചു ഉള്‍പ്പെടുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.