വാക്സീൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവർക്കും കുവൈത്തിൽ പ്രവേശനം അനുവദിക്കും. കുവൈത്തിൽ എത്തിയാൽ വാക്സീൻ എടുക്കുമെന്ന സത്യവാങ്മൂലം സ്വീകരിച്ചാകും പ്രവേശനം.

വാക്സീൻ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ കുട്ടികൾക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയിൽ 18ന് വയസ്സിന് മീതെയുള്ളവർക്കാണ് വാക്സീൻ നൽകുന്നത്. കുവൈത്തിൽ 16ന് മീതെയുള്ളവർ വാക്സീൻ സ്വീകരിക്കണം. 16നും 18നുമിടയിൽ പ്രായമുള്ള കുട്ടികൾ കുവൈത്തിലേക്കുള്ള തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായ നിലയിൽ കേരളത്തിൽ ഉൾപ്പെടെയുണ്ട്.

അവർക്ക് ആശ്വാസമാണ് പുതിയ തീരുമാനം. കുവൈത്തിൽ എത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് ക്വാറന്റീനിൽ കഴിയാനും അവർ ബാധ്യസ്ഥരാണ്. വാക്സീൻ 2 ഡോസും എടുക്കാത്തവർക്ക് പ്രവേശനം നൽകില്ല. ചൈനയുടെയോ റഷ്യയുടെയോ 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിൽ കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്സീൻ 1 ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here