കുവൈത്തില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 108,743 ആയി. ഇന്ന് ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 639 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,328 പേരാണ്. 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 597 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 100,776 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here