കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഇൗ ​ആ​ഴ്​​ച തു​ട​ക്ക​മാ​വും. ര​ക്ത​സാ​ക്ഷി അ​നു​സ്​​മ​ര​ണ​ങ്ങ​ളും സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും മ​റ്റു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക്​ പ​രി​മി​തി​യു​ണ്ട്. പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍​ക്ക്​ ഇ​ത്ത​വ​ണ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക്​ എ​ല്ലാ ഒ​രു​ക്ക​വും ന​ട​ത്തി​യി​രി​ക്കെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന്​ ആ​ഘോ​ഷം റ​ദ്ദാ​ക്കി. ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ലാ​ണ്​ കു​വൈ​ത്ത്​ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം. 1961 ജൂ​ണ്‍ 19നാ​ണ് കു​വൈ​ത്ത് ബ്രി​ട്ട​നി​ല്‍​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത്. മൂ​ന്നു​വ​ര്‍​ഷം ജൂ​ണ്‍ 19നാ​യി​രു​ന്നു കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, 1964ല്‍ ​ആ​ഘോ​ഷം ഫെ​ബ്രു​വ​രി 25ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ഴി​കാ​ണി​ച്ച, ആ​ധു​നി​ക കു​വൈ​ത്തി​െന്‍റ ശി​ല്‍​പി എ​ന്ന​റി​യ​പ്പെ​ടു​ന്ന, രാ​ജ്യ​ത്തി​െന്‍റ 11ാമ​ത് ഭ​ര​ണാ​ധി​കാ​രി അ​മീ​ര്‍ ശൈ​ഖ് അ​ബ്​​ദു​ല്ല അ​ല്‍​സാ​ലിം അ​സ്സ​ബാ​ഹി​െന്‍റ സ്​​ഥാ​നാ​രോ​ഹ​ണം ന​ട​ന്ന 1950 ഫെ​ബ്രു​വ​രി 25​െന്‍​റ സ്​​മ​ര​ണ​യി​ല്‍ ആ ​ദി​വ​സം ദേ​ശീ​യ ദി​നാ​ഘോ​ഷ​മാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ല്‍​നി​ന്ന് മു​ക്തി നേ​ടി​യ വി​മോ​ച​ന ദി​ന​വും എ​ത്തി​യ​തോ​ടെ ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ള്‍ ദേ​ശീ​യ ആ​ഘോ​ഷ ദി​ന​ങ്ങ​ളാ​യി മാ​റി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഒാ​ണ്‍​ലൈ​നാ​യി സം​ഗീ​ത പ​രി​പാ​ടി​ക​ളും മ​റ്റും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here